മാധ്യമങ്ങളുടേത് ഹീനതന്ത്രം – രമേശ് ചെന്നിത്തല

കേരളത്തിലെ മാധ്യമങ്ങൾ തുടർ ഭരണം എൽഡിഎഫിന് എന്ന പ്രവചനം രാഷ്ട്രീയ തന്ത്രമാണെന്നു രമേശ് ചെന്നിത്തല. സർക്കാർ പരസ്യങ്ങൾ നൽകി മാധ്യമങ്ങളെ സ്വാധീനിച്ചിരിക്കുകയാണെനന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ വിവിധ മാധ്യമങ്ങൾ സർവ്വേ ഏജൻസികളുമായി ചേർന്ന് നടത്തിയ അഭിപ്രായ സർവേകളിൽ എൽഡിഎഫ് സർക്കാരിന് തുടർഭരണം അഭിപ്രായപ്പെട്ടിരുന്നു. അതിനെതിരെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോൾ കരകയറ്റാൻ മാധ്യമങ്ങൾ ഉണ്ടാകും. അതിന്റെ തെളിവാണ് ഇന്ന് കാണുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു. മാതൃഭൂമി നടത്തിയ സർവേയിൽ കേരളത്തിൽ വെറുക്കപ്പെട്ട പാർട്ടി ഏതെന്ന ഒരു ചോദ്യവും ഉണ്ടായിരുന്നു. അതിനെതിരെ മാതൃഭൂമി ഖേദം രേഖപ്പെടുത്തി.

spot_img

Related Articles

Latest news