മധുരൈ: തമിഴ് നടന് തീപെട്ടി ഗണേശന് എന്ന കാര്‍ത്തി അന്തരിച്ചു. അസുഖബാധയെ തുടര്‍ന്ന് മധുരൈ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംവിധായകന് സീനു രാമസ്വാമിയാണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. നടന്റെ പെട്ടെന്നുള്ള വിയോഗം ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. റെനിഗുണ്ട, ബില്ല 2, തെന്‍മെര്‍ക്ക് പരുവക്കാട്ര്, നീര്‍പറവൈ, കണ്ണെ കലൈമാനേ എന്നീ തമിഴ് സിനിമകളിലും മലയാളത്തില്‍ ഉസ്താദ് ഹോട്ടലിലും തീപെട്ടി ഗണേശന് അഭിനയിച്ചിരുന്നു.