സൗദിയിൽ റോഡപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു

അല്‍ബാഹ: സൗദിയിലെ ത്വാഇഫില്‍നിന്ന് 200 കിലോമീറ്റർ അകലെ അല്‍ബാഹ മന്ദക് നസ്ബയില്‍ വാഹനമിടിച്ച്‌ മലപ്പുറം സ്വദേശി നിര്യാതനായി.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കടുത്ത് ചെട്ടിയാർമാട് പറമ്പില്‍ അബ്ദുല്‍ റഷീദ് (43) ആണ് ചൊവ്വാഴ്ച മരിച്ചത്. നമസ്കാരത്തിന് പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അല്‍ബാഹയിലെ മന്ദക് നസ്ബയില്‍ വർഷങ്ങളായി മിനി മാർക്കറ്റ് നടത്തിവരുകയായിരുന്നു അബ്ദുല്‍ റഷീദ്.

ചെട്ടിയാർമാട് പറമ്പില്‍ അസൈനാർ ആണ് റഷീദിന്റെ പിതാവ്. മാതാവ്: ആയിഷ ബീവി, ഭാര്യ: റസീന, മക്കള്‍: മുഹമ്മദ് സിനാൻ, ഷിയാൻ, ആല ഫാത്തിമ, സഹാൻ ഹയിം.

spot_img

Related Articles

Latest news