അഖില കേരള നാടകോത്സവം നാളെ

പിണറായി:പിണറായി സാമൂഹ്യ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ 66 മത് വാർഷികാഘോഷവും നാലാമത് അഖില കേരള നാടകോത്സവവും നവംബർ 13 മുതൽ 20 വരെ കമ്പോണ്ടർ ഷോപ്പിൽ നടക്കും. ഞായറാഴ്ച കോഴിക്കോട് നാടക സഭയുടെ പച്ചമങ്ങ, തിങ്കൾ തിരുവനന്തപുരം ശ്രീനന്ദനയുടെ ബാലരമ, 15 ന് വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസിന്റെ പ്രകാശം പരത്തുന്ന വീട്, 16ന് കൊച്ചിൻ ചന്ദ്രകാന്തയുടെ നത്ത് മാത്തൻ ഒന്നാം സാക്ഷി, 17 ന് കൊല്ലം അനശ്വരയുടെ അമ്മ മനസ്സ് 18ന് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻസിന്റെ റാന്തൽ, 19 ന് കൊല്ലം അസീസിയുടെ ജലം എന്നീ നാടകങ്ങൾ അവതരിപ്പിക്കും. പ്രശസ്ത നാടകകൃത്ത് സുരേഷ് ശ്രീസ്ഥ ഉദ്ഘാടനം ചെയ്യും. 20ന് സ്പീക്കർ എ എൻ ഷംസീർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കലാകായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, ഗാനമേള തുടങ്ങിയവ അവതരിപ്പിക്കും.

spot_img

Related Articles

Latest news