കരിപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലക്കടിച്ചു കൊന്നു

കൊണ്ടോട്ടി:
കരിപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലക്കടിച്ചു കൊന്നു. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. വെസ്റ്റ് ബംഗാൾ സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ ഖാദറലി ഷെയ്ഖ് ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കരിപ്പൂർ വിമാനത്താവള സാറ്റലൈറ്റ് ഫയർസ്റ്റേഷൻ കെട്ടിട നിർഎമ്മാണത്തിന് എത്തിയവരാണ് ഇതരസംസ്ഥാന തൊഴിലാളികൾ. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇതിലുള്ള രണ്ട് പേർ തമ്മിലാണ് തർക്കമുണ്ടായതും കൊലപാതകത്തിലേക്ക് എത്തിയതും.

spot_img

Related Articles

Latest news