അമിത് ഷാ ഇന്ന് കേരളത്തില്‍

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക. വൈകീട്ട് 3.30 ഓടെ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന പൊതു പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് 5 മണിയ്ക്ക് കോഴിക്കോട് റോഡ് ഷോ നടത്തും.

തമിഴ്‌നാട്ടിലെ തൗസന്റ് ലൈറ്റ്‌സിലും തിരുനെല്‍വേലിയിലും നടക്കുന്ന പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തിയിരുന്നു. കഴക്കൂട്ടത്തെ പൊതു പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്.

spot_img

Related Articles

Latest news