കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

മുക്കം: ചെറുവാടി ഖിലാഫത്ത് ഗ്രൗണ്ടിൽ വെച്ച് നടന്ന സി ഐ ഇ ആർ മുക്കം മണ്ഡലം കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീൻ, സലഫി സെക്കന്ററി മദ്രസ വിദ്യാർത്ഥികളെ അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് സി പി സൈഫുദ്ദീൻ വിദ്യാർത്ഥികൾക്കുള്ള ട്രോഫി സമ്മാനിച്ചു.

പി അബ്ദുറഹിമാൻ സലഫി, പി സി അബ്ദുറഹിമാൻ, പി റഫീഖ് മദനി, എം ഷബീർ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഹബീബ് റഹ്മാൻ കെ ടി,ഹാഫിസ് ഗുൽ ഫറാസ്, സുബൈദ എ പി, നിഹല പി, ഖൈറുന്നിസ കെ, എന്നിവർ പങ്കെടുത്തു.

spot_img

Related Articles

Latest news