കണ്ണൂരിൽ സ്ഫോടനം: അസം സ്വദേശി മരിച്ചു – ഒരാൾക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ വീട്ടിനകത്ത് സ്ഫോടനം ഒരാൾ മരിച്ചു . മട്ടന്നൂർ പത്തൊൻപതാം മൈലിലാണ് സംഭവം. സ്ഫോടനത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.

ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധന തുടങ്ങി.

അസം സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റതും ഇതര സംസ്ഥാന തൊഴിലാളിക്കാണെന്നാണ് സൂചന.

spot_img

Related Articles

Latest news