ബ്ലഡ് ഡോണേഴ്സ് കേരള സൗദി ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

റിയാദ്: സൗദി ചാപ്റ്റർ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ജനറൽ ബോഡി യോഗം മലാസിലെ ചെറീസ് റസ്റ്റോറണ്ടിൽ നടന്നു,NRK മുൻ ചെയർമാൻ ഉസ്മാൻ കോയ കാലിക്കറ്റ് യോഗം ഉദ്ഘാടനം ചെയ്തു.നിഹാസ് പാനൂരിന്റെ സ്വാഗത പ്രഭാഷണത്തോടെ ആരംഭിച്ച യോഗം ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിക്കുകയും

ബി ഡി കെ സ്ഥാപകനും സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ശ്രീ വിനോദ് ഭാസ്കരനെ സ്മരിച്ചുകൊണ്ടുള്ള അനുശോചന കുറിപ്പ് വായിച്ചു. രക്തദാന മേഖലയിൽ ലോകത്തിനു തന്നെ മാതൃകയാക്കേണ്ട പ്രവർത്തനവും നേതൃഗുണവുമാണ് അദ്ദേഹം നമുക്ക് കാണിച്ചു തന്നത് എന്നതും ഓർമിപ്പിച്ചു.

2025-26 വർഷത്തിലെ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് യോഗം അംഗീകരിച്ചു പാസ്സാക്കി.

തുടർന്ന് 2026-2027 ലേക്കുള്ള ഇരുപത്തിഏഴ് അംഗ എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്തു.തൊമ്മിച്ചൻ കുട്ടനാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചുകൊണ്ട് ഭാരവാഹികളെ പ്രഖ്യാപിച്ചു.ഡോ.അബ്ദുൽ മജീദ്, (റിയാദ് പ്രിൻസ് സുൽത്താൻ ആശുപത്രി)ഡോ.ആമിന സെറിൻ കെ.പി (ദല്ല ഹോസ്പിറ്റൽ നഖിൽ) രക്ഷാധികാരികളായും ഡോ.അബ്ദുൾ അസീസ്,ഡോ.അബ്ദുൾ ഖാദർനിഹാസ് പാനൂർ എന്നിവർ ഉപദേശക സമിതിയായും,ഗഫൂർ കൊയിലാണ്ടി (പ്രസിഡണ്ട്) ബിനു കെ തോമസ്

അമലേന്ദു (വൈസ് പ്രസിഡണ്ട്) ഫസൽ ചാലാട്(ജനറൽ സെക്രട്ടറി) അൻസാർ കായംകുളം,അനുരാജ് (ജോയിൻ്റ് സെക്രട്ടറി) അബ്ദുൽ സലാം തിരൂർ (ട്രഷറർ) എന്നിവരെയും, സൗദിയിലെ പല മേഘലയിലെ കോർഡിനേറ്റർമാരായി

നാസർ തെച്ചി, ഷബീർ, ഭാസ്കരൻ (റിയാദ്) അൻസാർ, സജിൽ (ദമാം,അൽഖോബാർ) മാത്യു, ഷാനവാസ്, അരുൺ (യാൻബു), ബാഷ, സുൽഫി (മക്ക) സത്താർ (കമ്മീസ്,അബഹ)മീഡിയ വിംഗ് മജീദ് പതിനാറിംങ്ങൽ എന്നിവരെയും തെരഞ്ഞെടുത്തു.

സൗദി അറേബ്യയിൽ കഴിഞ്ഞ പത്ത് വർഷകാലമായി രക്തദാന പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘട എന്ന നിലയിൽ രാജ്യത്തിൻ്റെ കൂടുതൽ മേഖലകളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും സൗദി ബി ഡി കെ ശക്തിപ്പെടുത്താനും യോഗം ഐക്യകണ്ഠേന തീരുമാനിച്ചു, അബ്ദുസ്സലാം തിരൂർ നന്ദി പറഞ്ഞു

spot_img

Related Articles

Latest news