സൗദിയിൽ മാസപ്പിറവി ദൃശ്യമായി: ബാലിപെരുന്നാൾ മെയ് 27ന്, നാളെ ദുൽഹജ്ജ് 1 അറഫ സംഗമം മെയ് 26ന്

റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതായി അധികൃതർ അറിയിച്ചു. ഇതോടെ ദുൽഹജ്ജ് മാസം നാളെ ആരംഭിക്കും. അറഫ സംഗമം മെയ് 26 ചൊവ്വാഴ്ചയും, ബലിപെരുന്നാൾ (ഈദുൽ അദ്ഹ) മെയ് 27 ബുധനാഴ്ചയും ആചരിക്കും.

ചന്ദ്രദർശന സമിതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ വിവിധ ഗൾഫ് രാജ്യങ്ങളും പെരുന്നാൾ തീയതികൾ സ്ഥിരീകരിച്ചു. ഹജ്ജ് കർമ്മങ്ങളുടെ പ്രധാന ഘടകമായ അറഫ സംഗമത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.
ഈ വർഷവും വിശുദ്ധ ഹറമിലും മിന, മുസ്ദലിഫ, അറഫ മേഖലകളിലുമായി വിപുലമായ സൗകര്യങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഹജ്ജ് തീർഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ പ്രത്യേക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news