മാളശ്ശേരി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കട്ടിപ്പാറ: ചമൽ കാരപ്പറ്റ മാളശ്ശേരി ശ്രീ ഭഗവതിക്ഷേത്ര മഹോത്സവത്തിന് ക്ഷേത്ര കൺവീനർ അനന്തു രാലവന്റെയും ക്ഷേത്ര പ്രസിഡന്റ് KK വിജയന്റെയും നേതൃത്വത്തിൽ കൊടിയേറി.
ഇന്ന് മുതൽ 9 ദിവസവും ക്ഷേത്രത്തിൽ 4.30ന് പളളിയുണർത്തൽ,5.00 മണിയ്ക്ക് നിർമ്മാല്ല്യ ദർശനം 5.30 ന് അഭിഷേകം , മലർ നിവേദ്യം6.00 ന് ഗണപതിഹോമം 6.30ന് ഉഷപൂജ 9.00 ഉച്ചപൂജ 9.30 ന് നടയടയ്ക്കൽ
വൈകു 5 ന് നടതുറക്കൽ. 6.15 ന് ദീപാരാധന 7.30 ന് അത്താഴപൂജ 8.00 ന് നട അടയ്ക്കൽ
12/02/21 വെള്ളിയാഴ്ച പാടേരി നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ക്ഷേത്ര സന്നിധിയിൽ രാവിലെ 9 മണിയ്ക്ക് പൊങ്കാല യും വൈകുന്നേരം വലിയ വട്ടളം ഗുരുതിയും,സർപ്പബലിയും നടത്തുന്നു
13/02/21 ശനിയാഴ്ച വൈകുന്നേരം കാവു തീണ്ടലും 14,15 (കുംഭം 2,3)തിയ്യതികളിൽ തിറമഹോത്സവവും(ചടങ്ങുകൾ മാത്രം) നടക്കുന്നു
ഈ വർഷം മുൻവർഷത്തേതു പോലെ ക്ഷേത്ര മഹോത്സവം കോവിഡ് മഹാ മാരി കാരണം വിപുലമായി നടത്താൻ പറ്റാത്തതു കൊണ്ട് ക്ഷേത്ര ചടങ്ങുകൾ മാത്രമാണ് നടത്തുന്നതെന്നും , ഈ പ്രതിസന്ധി ഘട്ടങ്ങളിൽ സർവ്വ വിധസഹായ സഹകരണങ്ങൾ നൽകി ഉത്സവം വമ്പിച്ച വിജയ മാക്കണ മെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു

spot_img

Related Articles

Latest news