ദൃശ്യം-2 സിംഗപ്പൂരില്‍ തിയറ്റര്‍ റിലീസിനൊരുങ്ങുന്നു  

കൊച്ചി- ഒ.ടി.ടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ വഴി പുറത്തിറങ്ങി വന്‍ ഹിറ്റായി മാറിയ മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം-2 തീയറ്റര്‍ റിലീസിനൊരുങ്ങുന്നു. സിംഗപ്പൂര്‍ മലയാളികള്‍ക്കുവേണ്ടിയാണ് ദൃശ്യം 2 തിയറ്ററില്‍ എത്തുന്നത്. ജൂണ്‍ 26ന് സിംഗപ്പൂരിലെ മള്‍ടിപ്ലക്‌സുകളില്‍ ദൃശ്യം 2 റിലീസ് ചെയ്യുമെന്നാണ് വിവരം.

 

ആശീര്‍വാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീസിയം കമ്പനിയും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. സിംഗപ്പൂരിലെ ഏറ്റവും വലിയ മള്‍ടിപ്ലക്‌സ് ശൃംഖല ആയ ഗോള്‍ഡന്‍ വില്ലേജ് സിനിപ്ലെക്‌സുകളിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക.

 

കഴിഞ്ഞ വര്‍ഷം ലോക്ഡൗണിന് പിന്നാലെയാണ് ദൃശ്യം 2 ഷൂട്ടിങ്ങ് നടന്നത്. വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ആദ്യഭാഗത്തിനെ പോലെത്തന്നെ ത്രില്ലര്‍ സ്വഭാവമാണ് ദൃശ്യം 2വിനും ഉള്ളത്. ഒടിടി വഴി നിരവധി പേരാണ് ചിത്രം കണ്ടത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും വൈകാതെ പുറത്തിറങ്ങുമെന്ന് സംവിധായകന്‍ സൂചന നല്‍കിയിരുന്നു.

spot_img

Related Articles

Latest news