എല്ലാം മനഃപാഠമാണ്; ആയിഷയുടെ ഓ​ര്‍മശക്തി അളക്കാന്‍ നോക്കിയാല്‍ ഞെട്ടും

അ​ല്‍​ഐ​ന്‍: ഉ​റ്റ​വ​രു​ടെ മൊ​ബൈ​ല്‍ ന​മ്പ​റോ സ്വ​ന്തം മൊ​ബൈ​ല്‍ ന​മ്പ​റോ മ​ന​സ്സി​ല്‍ ഓ​ര്‍​ത്തു​വെ​ക്കാ​ന്‍ ആ​ളു​ക​ള്‍ മെ​ന​ക്കെ​ടാ​ത്ത കാ​ല​ത്താ​ണ് ആ​യി​ഷ അ​നീ​സ് എ​ന്ന കൊ​ച്ചു​മി​ടു​ക്കി ചെ​റു​പ്രാ​യ​ത്തി​ലേ ഒ​രി​ക്ക​ല്‍ കേ​ട്ടാ​ല്‍ പ​ല​തും മ​ന​സ്സി​ല്‍ കാ​ത്തു​വെ​ക്കു​ന്ന​ത്. ര​ണ്ട​ര വ​യ​സ്സി​ല്‍ ത​ന്നെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​ങ്ങ​ള്‍ ഹൃ​ദി​സ്ഥ​മാ​ക്കി​യി​രു​ന്നു. മാ​താ​വ് മൂ​ത്ത മ​ക​ന് പ​ഠി​പ്പി​ച്ചു​കൊ​ടു​ക്കു​ന്ന​ത് കേ​ട്ടു​ പ​ഠി​ക്കാ​ന്‍ തു​ട​ങ്ങി​യ​താ​ണ്. ഇ​പ്പോ​ള്‍ 105ഓ​ളം രാ​ജ്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​ങ്ങ​ളും ഇ​ന്ത്യ​യി​ലെ മു​ഴു​വ​ന്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​ങ്ങ​ളും ചോ​ദി​ച്ചാ​ല്‍ ഉ​ത്ത​രം ഞൊ​ടി​യി​ട​യി​ല്‍ പ​റ​യും.

വി​വി​ധ വേ​ദി​ക​ളി​ല്‍ ഇ​തി​നോ​ട​കം​ത​ന്നെ ക​ലാ​പാ​ട​വം തീ​ര്‍​ക്കു​ക​യും അ​വ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ വൈ​റ​ലാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ല്‍​ഐ​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥിനി​യാ​ണ് ആ​യി​ഷ. കേ​ട്ടു​പ​ഠി​ക്കാ​നും പ​ഠി​ച്ച​ത് ഹൃ​ദി​സ്ഥ​മാ​ക്ക​നും മ​ന​സ്സി​ല്‍ സൂ​ക്ഷി​ക്കാ​നും മി​ടു​ക്കി​യാ​ണ്. ഖു​ര്‍​ആ​ന്‍ അ​ധ്യാ​യ​ങ്ങ​ള്‍ മ​ന​പ്പാ​ഠ​മാ​ക്കു​ക​യും യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പേ​രു​ക​ളും എ​മി​റേ​റ്റ്സു​ക​ളു​ടെ പേ​രു​ക​ളും കാ​ണാ​തെ പ​റ​യു​ക​യും ചെ​യ്യും. അ​റ​ബി, മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ് തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലെ ഗാ​ന​ങ്ങ​ളും മ​നഃ​പാ​ഠ​മാ​ക്കി​യി​ട്ടു​ണ്ട്. ന​ല്ല ഒ​രു പാ​ട്ടു​കാ​രി​കൂ​ടി​യാ​ണ് ആ​യി​ഷ. അ​ല്‍ ഐ​നി​ലെ നി​ര​വ​ധി വേ​ദി​ക​ളി​ല്‍ ഇ​തി​നോ​ട​കം ത​ന്നെ ഗാ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

പ​ഴ​യ​കാ​ല മ​ല​യാ​ള ഗാ​ന​ങ്ങ​ള്‍ മ​നഃ​പാ​ഠ​മാ​ക്കു​ന്ന​തി​നും പാ​ടു​ന്ന​തി​നോ​ടു​മാ​ണ് താ​ല്‍​പ​ര്യം. ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ലെ വേ​ദി​യി​ല്‍ യാ​ദൃ​ച്ഛി​ക​മാ​യി കി​ട്ടി​യ അ​വ​സ​ത്തി​ലൂ​ടെ​യാ​ണ് ഈ ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. സി​നി​മ പി​ന്ന​ണി ഗാ​യ​ക​ന്‍ വി​ഷ്ണു കു​റു​പ്പി​നോ​ടൊ​പ്പം വേ​ദി പ​ങ്കി​ട്ടി​ട്ടു​ണ്ട്. സം​ഗീ​ത അ​ധ്യാ​പ​ക​നാ​യ മ​ഹേ​ഷ്‌ മോ​ഹ​ന​ച​ന്ദ്ര​നാ​ണ്​ ഗു​രു. ഖു​ര്‍​ആ​ന്‍ അ​ധ്യാ​യ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ ക്ര​മ​ത്തി​ല്‍ പ​ഠി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍. അ​ല്‍​ഐ​നി​ല്‍ ബി​സി​ന​സ് ന​ട​ത്തു​ന്ന മ​ല​പ്പു​റം നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​നീ​സി​ന്റെ​യും അ​ല്‍​ഐ​ന്‍ ദാ​ന​ത് ഹോ​ട്ട​ലി​ല്‍ ഹൈ​ജി​ന്‍ ഓ​ഫീ​സ​റാ​യ ജോ​ഷ്‌​ന​യു​ടെ​യും മ​ക​ളാ​ണ്. സെ​ഹ​ന്‍ അ​നീ​സ്, സി​ദാ ആ​മി​ന എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

spot_img

Related Articles

Latest news