ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

എക്സ്ട്രാ ടൈമിലേക്ക് നീണ്ട ജപ്പാന്‍-ബ്രസീല്‍ പോരില്‍ മാര്‍ട്ടിനെല്ലിയുടെ ഗോളില്‍ ബ്രസീസീലിന് ജയം (2-1).ആദ്യ 90 മിനിറ്റില്‍ 1-1 എന്ന നിലയില്‍ നിന്ന മത്സരത്തിന് ശേഷം കളി എക്സ്ട്രാ ടൈമിലേക്ക് കടന്നിരുന്നു. എക്സ്ട്രാ ടൈമിലാണ് ബ്രസീലിന്റെ വിജയഗോള്‍ പിറന്നത്. 96ാം മിനിറ്റിലായിരുന്നു ലീഡ് നേടിയ ഗോള്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി നേടിയത്. ഇതോടെ ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.

ലോകകപ്പ് ഫുട്ബാളിലെ ആദ്യ നോക്കൗട്ട് മത്സരത്തില്‍ ബ്രലീസിലിന്റെ വല കുലുക്കി ജപ്പാന്‍ ശരിക്കും ബ്രസീലിനെ ഞെട്ടിച്ചിരുന്നു. ജപ്പാന്റെ കൈഷു സാനു ആണ് പെനാല്‍റ്റി ബോക്സിന് പുറത്തുനിന്നുള്ള ഒരു കിക്ക് 29ാം മിനിറ്റില്‍ ഗോളാക്കി മാറ്റിയത്. ഇതോടെ 1-0ന് ജപ്പാന്‍ മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് ബ്രസിലിന്റെ കാസെമിറോ 56ാം മിനിറ്റില്‍ ഈ ഗോള്‍ തിരിച്ചടിച്ചു.

ആവേശമുണര്‍ത്തിയ മത്സരത്തില്‍ ബ്രസീല്‍ തന്നെയാണ് പന്ത് അധികനേരവും കൈവശം വെച്ചതെങ്കിലും പലപ്പോഴും അവസരം ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ഇതിന് പിന്നില്‍ ജപ്പാന്റെ സുശക്തമായ പ്രതിരോധ നിര തന്നെ. അച്ചടക്കത്തോടെയുള്ള ബ്രസീലിന്റെ പ്രതിരോധം മുറിച്ചു കടക്കുന്നതില‍് വിനീഷ്യസും കൂന്യയും പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ നെയ്‌മര്‍ ജൂനിയര്‍ ഇറങ്ങിയപ്പോള്‍ ബ്രസീല്‍ താരങ്ങള്‍ ഉണര്‍ന്നു കളിച്ചു. പിന്നീടാണ് എക്സ്ട്രാ ടൈമില്‍ ബ്രസീല്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഗോളില്‍ ജയിച്ചത്.

spot_img

Related Articles

Latest news