കോഴിക്കോട് മൊഫ്യൂസൽ ബസ്റ്റാന്റിനടുത്തുള്ള കെട്ടിടത്തിൽ തീപിടിത്തം

കോഴിക്കോട് മാവൂർ റോഡ് മൊഫ്യൂസൽ ബസ്റ്റാന്റിനടുത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്. അടഞ്ഞു കിടക്കുന്ന മൊബൈൽ കടകളിൽ നിന്നുമാണ് തീ വന്നത്. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് വന്ന് തീ അണച്ചുകൊണ്ടിരിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

spot_img

Related Articles

Latest news