സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2,320 രൂപ വർധിച്ച് 1,13,760 രൂപയായി.ഗ്രാമിന് 290 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,220 രൂപയായി. ഒരാഴ്ചയ്ക്കിടെ പവന് 8,000 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
അമേരിക്കയിലെ വിലക്കയറ്റ കണക്കുകള്‍ ഇന്ന് പുറത്തുവരാനിരിക്കുകയാണ്. വിലക്കയറ്റ കണക്കുകളുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബറില്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകളാണ് സ്വർണവിലയ്ക്ക് പിന്തുണ നല്‍കുന്നത്.
തുടർച്ചയായ ദിവസങ്ങളിലെ വിലവർധനയ്ക്ക് പിന്നാലെ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതോടെ ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും വില കുതിച്ചുയർന്നു. ആഗോള വിപണിയിലെ എണ്ണവിലയിലുണ്ടായ ഇടിവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയില്‍ മാറ്റങ്ങള്‍ തുടരാൻ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്റെ റെക്കോർഡ് വില. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

