ഇൻകാസ് /ഒഐസിസി ജിസിസി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

ഗൾഫിലെ കോൺഗ്രസിന്റെ പോഷക സംഘടന ആയ ഇൻകാസ് – ഒ ഐ സി സി തൃശൂർ ജില്ലാ കമ്മിറ്റികളുടെ ജി സി സി  തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംയുക്തമായി സൂമിൽ ചേർന്നു.

ജിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാൻ എൻ പി രാമചന്ദ്രന്റ അധ്യക്ഷതയിൽ ചേർന്ന യോഗം കെ പി സി സി സെക്രട്ടറി എ പ്രസാദ് തൃശൂർ ഉൽഘാടനം ചെയ്തു.   ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും , പ്രത്യേകിച്ചും തൃശൂർ ജില്ലയിലും , യു ഡി ഫ് മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും കേരളത്തിൽ യുഡിഎഫ് മന്ത്രിസഭ മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.  കെ പി സി സി സെക്രട്ടറി ജോൺ ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തി. തൃശൂർ ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ മിന്നുന്ന വിജയം കൈവരിക്കുമെന്നും അക്രമ രാഷ്ട്രീയത്തിനും അഴിമതിയുടെയും , അധോലോകത്തിന്റെയും സർക്കാർ ആയ ഇടതുപക്ഷ സർക്കാരിനെതിരെഉള്ള ജനവിധി ആയിരിക്കും ഈ തിരഞ്ഞെടുപ്പ് എന്നും ജോൺ ഡാനിയൽ പറഞ്ഞു.
തൃശൂർ ഡി സി സിയുടെ സെക്രട്ടറിയും തൃശൂർ നിയമസഭ മണ്ഡലം യുഡിഎഫ് കൺവീനറുമായ രവി ജോസ് താണിക്കൽ, ഇൻകാസ് ആക്ടിങ് പ്രസിഡന്റ് ടി എ രവീന്ദ്രൻ ദുബായ് ,യഹ്‌യ കൊടുങ്ങല്ലൂർ റിയാദ് ഒഐസിസി,ജലിൻ തൃപ്രയാർ, നസീർ മുട്ടിച്ചൂർ, നാസർ വലപ്പാട്, ഷാജി മോഹൻ ദമാം , ഷരീഫ് അറക്കൽ ജിദ്ദ, രാജീവ്, എൻ എ ഹസ്സൻ, റിയാസ് ചന്ദ്രപ്പിന്നി, ഷാജി കാസ്മി, ശ്രീധർ തേറമ്പിൽ, രാജു തൃശൂർ , നാസർ അൽധാന, ഫൈസൽ തഹാനി , ബി പവിത്രൻ , ഹാരിസ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു .

യോഗത്തിന് ജിസിസി കമ്മിറ്റി ജനറൽ കൺവീനർ കെ എം അബ്ദുൽ മനാഫ് സ്വാഗതവും വർക്കിങ് ചെയർമാൻ സുരേഷ് ശങ്കർ നന്ദിയും രേഖപ്പെടുത്തി.

spot_img

Related Articles

Latest news