തുടര്‍ ഭരണം കേരളത്തെ ബംഗാളാക്കി മാറ്റും -കെ.സി. വേ​ണു​ഗോ​പാ​ല്‍

നാ​ദാ​പു​രം: എ​ല്‍.​ഡി.​എ​ഫി​ന് തു​ട​ര്‍​ഭ​ര​ണം ല​ഭി​ച്ചാ​ല്‍ കേ​ര​ളം ബം​ഗാ​ളാ​യി​ മാ​റു​മെ​ന്നും 40 കൊ​ല്ലം ബം​ഗാ​ള്‍ ജ​ന​ത അ​നു​ഭ​വി​ച്ച വി​ക​സ​ന​ മു​ര​ടി​പ്പാ​ണോ ന​മു​ക്ക് വേ​ണ്ട​തെ​ന്നും എ.​ ഐ.​ സി.​ സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ സി. വേ​ണു​ഗോ​പാ​ല്‍ ചോ​ദി​ച്ചു. തൂ​ണേ​രി​യി​ല്‍ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി​ക്കും ബ​ന്ധു​ ജ​ന​ങ്ങ​ള്‍​ക്കും മാ​ത്രം വേ​ണ്ട ഭ​ര​ണ​മാ​ണ് ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൂ​പ്പി ന​രി​ക്കാ​ട്ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ര്‍​ഥി പ്ര​വീ​ണ്‍ കു​മാ​ര്‍, വി.​ എം. ച​ന്ദ്ര​ന്‍, എ​ന്‍.​ കെ. മൂ​സ, കെ.​ പി. രാ​ജ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

spot_img

Related Articles

Latest news