കോട്ടയ്ക്കലില്‍ ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞ് മോഷണം പതിവാക്കിയ പ്രതി പിടിയില്‍

മലപ്പുറം : കോട്ടയ്ക്കലില്‍ ആള്‍ മാറാട്ടം നടത്തി മോഷണം പതിവാക്കിയ പ്രതി പിടിയില്‍. ആയുര്‍വേദ ഡോക്ടര്‍ എന്ന മറവില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ മോഷണം പതിവാക്കിയ പ്രതിയെ ആണ് പിടികൂടിയത് .

ആരോഗ്യ വകുപ്പില്‍ നിന്നാണെന്നും ഡോക്ടര്‍ ആണെന്നും പറഞ്ഞു അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധം സ്ഥാപിക്കുന്ന പ്രതി തൊഴിലാളികള്‍ ഇല്ലാത്ത സമയത്തും അവര്‍ വിശ്രമിക്കുന്ന സമയത്തും മുറിയിലേക്ക് അതിക്രമിച്ച് കയറി മൊബൈല്‍ ഫോണും പണവും അപഹരിക്കുന്നത് പതിവാക്കി.

പണം നഷ്ടപെട്ട പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ കോട്ടയ്ക്കല്‍ സ്മാര്‍ട്ട്‌സിറ്റി പരിസരത്ത് നിന്ന് പിടിയിലായത്. അതിഥി തൊഴിലാളികള്‍ റൂമില്‍ ക്യാമറ പിടിപ്പിച്ചാണ് പ്രതിയെ പിടികൂടിയത്. കോട്ടയ്ക്കലിലും സമീപ സ്ഥലങ്ങളിലും പ്രതി സമാനമായ മോഷണം നടത്തിയിട്ടുണ്ട് .

spot_img

Related Articles

Latest news