നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കുന്ദമംഗലം സർവീസ് സ്റ്റേഷനിലെ ജീവനക്കാരൻ ആസാം സ്വദേശി ഡാഡു (24) ആണ് മരിച്ചത് . രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. കുന്ദമംഗലം സിന്ധുതിയേറ്ററിന് സമീപമായിരുന്നു അപകടം.

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഡാഡുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

spot_img

Related Articles

Latest news