അക്ഷയതൃതീയയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പും റെസ്‌പോണ്‍സിബിള്‍ ജ്വല്ലറിയുമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അക്ഷയതൃതീയയില്‍ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വില്‍പ്പന കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഗോള വില്‍പ്പനയില്‍ 53 ശതമാനം വളര്‍ച്ചയാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കൈവരിച്ചത്. അക്ഷയതൃതീയയിലെ ആകെ വിറ്റുവരവ് 2,646 കോടി രൂപയിലെത്തി. ഇതില്‍ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പനയില്‍ 71 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വിപണികളില്‍ 22 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. എല്ലാ വിപണികളിലും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് നടത്തിക്കൊണ്ടിരിക്കുന്ന കുതിപ്പിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അക്ഷയതൃതീയ വളരെ സുപ്രധാനമായ അവസരമാണെന്നും ഈ വര്‍ഷത്തെ പ്രകടനം ഉപഭോക്താക്കള്‍ക്ക് ഞങ്ങളിലുള്ള വിശ്വാസത്തെയും വിപണിയിലെ ഡിമാന്റിനെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. റെസ്‌പോണ്‍സിബിള്‍ ജ്വല്ലറി എന്ന നിലയില്‍ ഉപഭോക്താക്കള്‍ ഞങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഈ വളര്‍ച്ചയുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ പര്‍ച്ചേസുകള്‍ക്കൊപ്പം യുവ ആഭരണ പ്രേമികളുടെയും പുതിയ ഉപഭോക്താക്കളുടെയും പങ്കാളിത്തം വഴി 1.25 ലക്ഷത്തിലധികം ആളുകളാണ് ഇത്തവണത്തെ അക്ഷയതൃതീയയില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങാനായി എത്തിയത്. ഡയമണ്ടുകള്‍ പതിപ്പിച്ച ആഭരണങ്ങളുടെ വില്‍പ്പനയില്‍ 45 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. പുതിയ ഡിസൈനുകള്‍ക്കും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കും ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നത്.

spot_img

Related Articles

Latest news