മെട്രോ വികസനം : വ്യാപാരികളുടെ കടയടപ്പ് സമരം ഇന്ന്

കൊച്ചി: മെട്രോ റെയില്‍ കാക്കനാട്ടേക്ക്​ നീട്ടുമ്പോള്‍ കടകള്‍ നഷ്​ടമാകുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും അര്‍ഹമായ നഷ്​ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിവിധ യൂനിറ്റുകള്‍ സംയുക്തമായി ചൊവ്വാഴ്ച കടയടപ്പ് സമരം നടത്തും. രാവിലെ ഒമ്ബതു മുതല്‍ ഉച്ചക്ക്​ ഒന്നുവരെയാണ് കടകള്‍ അടക്കുന്നത്.

വാഴക്കാല, പാലാരിവട്ടം, പാടിവട്ടം, കാക്കനാട് യൂനിറ്റുകളും മെട്രോ ആക്​ഷന്‍ കൗണ്‍സിലും കെട്ടിട-സ്ഥലമുടമകളും സംയുക്തമായി ചെമ്ബുമുക്കില്‍നിന്ന്​ കലക്​ടറേറ്റിലേക്ക് നടത്തുന്ന പ്രതിഷേധ റാലി ആക്​ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.ബി. നാസര്‍ നയിക്കും. കലക്ടറേറ്റില്‍ നടക്കുന്ന പ്രതിഷേധ യോഗം പി.ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

spot_img

Related Articles

Latest news