മലപ്പുറം: നന്നമ്പ്ര കുണ്ടൂർ അത്താണിക്കൽ കോൺഗ്രസ് മേഖല കമ്മിറ്റിയും ഓഐസിസി റിയാദ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ കുണ്ടൂർ അത്താണിക്കൽ 9, 10 വാർഡുകളിലെ SSLC, പ്ലസ് ടു, NMMS, LSS, USS പരീക്ഷകളിൽ ഉന്നത മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികളെ ക്യാഷ് അവാർഡും മെമന്റോകളും നൽകി ആദരിച്ചു.
പരിപാടിയിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കിഷോർ കുണ്ടൂർ സ്വാഗതം ആശംസിക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി രവി നായർ അധ്യക്ഷതാ പ്രസംഗം നടത്തി. പരിപാടി ഓഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പൻ ഉദ്ഘാടനം ചെയ്തു.
നാടിന്റെ ഭാവി നിശ്ചയിക്കുന്ന വിദ്യാർത്ഥി സമൂഹത്തിന് പ്രോത്സാഹനവും സാധ്യമാകുന്ന പിന്തുണയും നൽകുന്നതിൽ ഓഐസിസി എന്നും കൂടെയുണ്ടാകുമെന്ന് സിദ്ധിഖ് കല്ലുപറമ്പൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നന്നമ്പ്ര മണ്ഡലം പ്രസിഡന്റ് ഷഫീഖ് ചെമ്മട്ടി ആശംസാ പ്രസംഗം നടത്തി. തുടർന്ന് അലവിക്കുട്ടി കെ, മുജീബ് കുണ്ടൂർ, സലീം, മധു, ബാബു, മുകേഷ്, അദിനാൻ, ധന (നന്നമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ അംഗം) എന്നിവർ ആശംസകൾ നേർന്നു.പരിപാടിയുടെ സമാപനത്തിൽ കോയ എം.സി, ബൂത്ത് പ്രസിഡന്റ്, നന്ദി രേഖപ്പെടുത്തി.വിദ്യാർത്ഥികളുടെ മികച്ച വിദ്യാഭ്യാസ നേട്ടങ്ങളെ അഭിനന്ദിച്ച ചടങ്ങിൽ, ഓപ്പറേഷൻ തൂഫാന് ഐക്യദാർട്ട്യവും ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശവും പങ്കുവെച്ചാണ് ചടങ്ങ് സമാപിച്ചത്.

