അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു

 

കൂത്തുപറമ്പ് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ളവരില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം. എസ് എസ് എല്‍ സി തോറ്റ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും എട്ടാം ക്ലാസ് യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.
ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി തോറ്റവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി എസ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സമര്‍പ്പിക്കണം. ഫോണ്‍: 0490 2363090.

spot_img

Related Articles

Latest news