പ്ലസ് വൺ പ്രവേശനം: രണ്ടാം സപ്ലിമെൻററി അലോട്ട്മെന്‍റിന് അപേക്ഷിക്കാം

തിരുവനന്തപുരം : പ്ലസ്​ വണിന്​ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ അപേക്ഷിച്ചിട്ടും സീറ്റ്​ ലഭിക്കാത്തവർക്ക്​ രണ്ടാം സപ്ലിമെന്‍ററിറി അലോട്ട്മെന്‍റിന് അപേക്ഷ പുതുക്കി നൽകാം. (http:// www.admission.dge.kerala.gov.in) നിലവിലുള്ള ഒഴിവിന്​ അനുസൃതമായി ഓപ്ഷനുകൾ പുതുക്കി നൽകാനാണ്​ അവസരം.

ഇന്ന് (നവംബർ 17 ) മുതൽ നവംബർ 19 ന് വൈകീട്ട് നാലുമണിവരെയാണ്​ അപേക്ഷിക്കാനുള്ള സമയം. ക്യാൻഡിഡേറ്റ് ലോഗിനിലൂടെയാണ്​ അപേക്ഷ പുതുക്കേണ്ടത്​.

സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്​ഫറിന്​ ശേഷമുള്ള ഒഴിവുകളും രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനെ സംബന്ധിച്ച വിശദ നിർദ്ദേശങ്ങളും ഇന്ന്​ പ്രസിദ്ധീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയരക്​ടർ അറിയിച്ചു.

തമിഴ്‌നാട് പരീക്ഷാ ബോർഡിൽ നിന്നും 2021 ൽ പത്താം ക്ലാസ് പരീക്ഷ പാസ്സായ കുട്ടികൾക്ക് അടുത്ത അലോട്ട്മെന്റിൽ ഉൾപ്പെടുത്തുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ് പ്രസിദ്ധീകരിച്ചു.

 

Mediawings:

spot_img

Related Articles

Latest news