മാമ്പഴം മോഷ്ടിച്ച പൊലീസുകാരൻ ബലാത്സംഗ കേസിലും പ്രതി

 

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മാമ്പഴം മോഷ്ടിച്ച പൊലീസുകാരൻ ബലാത്സംഗ കേസിലും പ്രതി. ഇടുക്കി എ.ആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥനായ പി.വി ഷിഹാബാണ് ബലാത്സം​ഗ കേസിൽ വിചാരണ നേരിടുന്നത്.

2019ലാണ് മുണ്ടക്കയം പൊലീസ് ഇയാൾക്കെതിരെ ബലാത്സം​ഗ കേസ് രജിസ്റ്റർ ചെയ്തത്. കൂടാതെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.

അതേസമയം, കാഞ്ഞിരപ്പള്ളി പാറത്തോട് പഴക്കടയിൽ നിന്ന് പഴം മോഷ്ടിച്ച കേസിൽ ഷിഹാബിനെ പൊലീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് സസ്പെൻഡ് ചെയ്തത്.

ഷിഹാബിന്റെ പ്രവർത്തനം പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. കോട്ടയം മെഡിക്കൽ കോളജിലെ സുരക്ഷാ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ മാസം 30ന് പുലർച്ചെയായിരുന്നു മോഷണം.

10 കിലോയിലേറെ മാമ്പഴമാണ് ഇയാൾ മോഷ്ടിച്ച് സ്കൂട്ടറിനുള്ളിലാക്കി കൊണ്ടുപോയത്. മോഷണത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞത്.

സംഭവത്തിൽ കടയുടമയുടെ പരാതിയിൽ കാഞ്ഞിരപ്പള്ളി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ദൃശ്യം പുറത്തുവരികയും കേസെടുക്കുകയും ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

spot_img

Related Articles

Latest news