പതിനായിരങ്ങളെ അണിനിരത്തി റിസയുടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ക്യാമ്പയിൻ

സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ റിസയുടെ നേതൃത്വത്തിൽ നടന്ന പതിനൊന്നാമത് ലഹരിവിരുദ്ധ കാമ്പയിനിൽ വിവിധ രാജ്യങ്ങളിൽനിന്നുമായി പതിനായിരക്കണക്കിന് വിദ്യാർത്ഥികളെയും ആയിരക്കണ ക്കിന് അധ്യാപകരെയും ഉൾപ്പെടുത്തി വ്യത്യസ്ത ഭാഷകളിൽ റിസയുടെ ലഹരിവിരുദ്ധ പ്രതിജ്ഞ നടന്നു.
സൗദി അറേബ്യയിലെ റിയാദിൽനിന്നും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ റിയാദ്, യാരാ, ന്യൂ മിഡിലീസ്റ്, അൽ ആലിയ, ഡ്യൂൺസ്, എന്നിവിടങ്ങളിൽ നിന്നുമായി യഥാക്രമം പ്രിൻസിപ്പൽമാരായ മൈമൂന അബ്ബാസ്, ആസിമ സലിം, ഗ്രേസ് തോമസ്, കവിത ലത, സംഗീത അനൂപ്, എന്നിവരും അൽ ഖർജ് ക്വാണ്ടം റൈസ് ഇന്റർനാഷണൽ സ്കൂളിൽ പത്മിനി യു നായരും നേതൃത്വം നൽകി. ലിയാകത്ത് അലി, ഷറഫ് അഹമ്മദ്, സുധീർ, ഹരിത അശ്വിൻ, ബിയാങ്ക ക്രിസ് റെബല്ലോ, പ്രീതി സഞ്ജീവ്, ജബീൻ സെയിൻ എന്നിവർ കോർഡിനേറ്റര്മാരായി. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ പ്രിൻസിപ്പൽ ഇമ്രാൻ, വൈസ് പ്രിൻസിപ്പൽ ഫര്ഹടുന്നിസ്സ എന്നിവരും, ജുബൈലിൽ പ്രിൻസിപ്പൽ നിഷ മധുവിന്റേയും നേതൃത്വത്തിൽ പ്രതിജ്ഞ നടന്നു. വേനലവധി ആരംഭിച്ചതിനെ തുടർന്ന് പങ്കെടുക്കാൻ സാധിക്കാതിരുന്ന സ്കൂളുകളിൽ സെപ്റ്റംബറിൽ പ്രതിജ്ഞാ ചടങ്ങു സംഘടിപ്പിക്കും.
യു എ ഈ യിൽ ഷാർജയിലെ ഇന്ത്യാഇന്റർനാഷണൽ സ്കൂളിൽ പ്രിൻസിപ്പൾ ഡോ. മഞ്ജു റെജി, വൈസ്-പ്രിൻസിപ്പൾ ഷിഫാന മുഹീസ്, ഗൾഫ് ഏഷ്യൻ ഇന്ത്യൻ സ്കൂളിൽ പ്രിൻസിപ്പൾ ഡോ. നസ്രീൻ ബാനു, വൈസ്-പ്രിൻസിപ്പൾ ജാഫർ ഷെരീഫ് എന്നിവരും, പേസ് ഇന്റർനാഷണൽ സ്കൂളിൽ പ്രിൻസിപ്പൾ മുഹ്സിൻ കട്ടായത്ത്, അജ്മാനിലെ ഡൽഹി പ്രൈവറ്റ് സ്കൂളിൽ പ്രിൻസിപ്പൾ ഡോ. വിശാൽ ഖത്തറിയ എന്നിവരും നേതൃത്വം നല്കി.
കേരളത്തിൽ, മലപ്പുറം മഞ്ചേരി ബെഞ്ച്മാർക് ഇന്റർനാഷണൽ സ്കൂളിൽ പ്രിൻസിപ്പൾ ഉണ്ണികൃഷ്ണൻ, മാനേജിങ് ട്രസ്റ്റി ഉസ്മാൻ, ഇസ്മായിൽ, സുബാഷ് പുളിക്കൽ, ധന്യ അരുൺ, സുരേഷ് തിരുവാലി എന്നിവരുടെ നേതൃത്വത്തിലും കർണാടകയിൽ, ബാംഗ്ലൂറിലെ ഗ്രേസ് ഇന്റർനാഷണൽ സ്‌കൂളിലും കോളേജിലും കന്നട ഭാഷയിൽ റിസയുടെ പ്രതിജ്ഞ ചൊല്ലി. പ്രിൻസിപ്പൾ രേഷ്മ ഖാനം നേതൃത്വം നൽകി. ഡോ. സമതയുടെ നേതൃത്വത്തിൽ ആന്ധ്രയിലെ വിവിധ വിദ്യാഭാസ സ്ഥാപനങ്ങളിലും ഒഡിഷയിൽ, കട്ടക്കിലെ മുഗുരിയ ഗവ. യു പി സ്കൂളിൽ പ്രിൻസിപ്പൽ ഡോ. ഒസാമയുടെ നേതൃത്വത്തിൽ ഒഡീസി ഭാഷയിലും പ്രതിജ്ഞാ ചടങ്ങു നടന്നു.
റിസാ സ്കൂൾ ആക്ടിവിറ്റി കൺവീനർമാരായ പദ്മിനി. യു. നായർ, മീരാ റഹ്മാൻ, ഡോ. തമ്പി, ഡോ. രാജു വര്ഗീസ്, ഡോ. മുഹമ്മദ് ഒസാമ (ഒഡീസ), ഡോ. സമത (ആന്ധ്രാപ്രദേശ്), കരുണാകരൻ പിള്ള, ഇസ്മായിൽ നൗഷാദ്, ജോർജ്‌കുട്ടി മക്കുളത് തുടങ്ങിയവരും അതാത് പ്രദേശങ്ങളിൽ നിന്നുമുള്ള റിസാ കോർഡിനേറ്റർമാരും ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു.
20 ഭാഷകളിലായി ജൂലൈ 15 വരെ നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ ‘ഈ-സൈൻ’ കാമ്പയിനും ആരംഭിച്ചിച്ചതായി ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൾട്ടൻ്റ് ഡോ. എ വി ഭരതൻ എന്നിവർ അറിയിച്ചു.

spot_img

Related Articles

Latest news