പഞ്ചാബിനെ 2–1ന് വീഴ്ത്തി; ഗ്രൂപ്പ് ചാംപ്യൻമാരായി കേരളം സന്തോഷ് ട്രോഫി സെമിയിൽ

ആവേശപ്പോരാട്ടത്തിൽ കരുത്തരായ പഞ്ചാബിനെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിയിൽ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരളത്തിന്റെ ജയം. ഇരുപകുതികളിലുമായി ക്യാപ്റ്റൻ ജിജോ ജോസഫാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. വിജയത്തോടെ ഗ്രൂപ്പ് ചാംപ്യൻമാരായാണ് കേരളം സെമിയിൽ ഇടമുറപ്പിച്ചത്.

spot_img

Related Articles

Latest news