സൗദി അറേബ്യയിൽ ഇന്ധന വില കൂടി

റിയാദ് : സൗദി അറേബ്യയിൽ ഇന്ധന വില കൂടി. ഇന്ന് അർദ്ധരാത്രി മുതൽ പുതിയ വില നിലവിൽ വന്നു. 91 പെട്രോളിന് 1.81 റിയാലിൽ നിന്നും 1.90 റിയാലായും 95 പെട്രോളിന് 1.94 റിയാലിൽ നിന്നും  2.04 റിയാലായുമാണ് വില കൂടിയത്. ഏപ്രിൽ 10 വരെ പുതുക്കിയ വില തുടരും.

ഡീസൽ ലിറ്ററിന് 0.52 റിയാലും മണ്ണെണ്ണ 0.70 റിയാലുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ചാണ് എല്ലാ മാസവും പത്താം തീയതി സൗദിയിലെ ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്.

 

Mediawings

spot_img

Related Articles

Latest news