‘വേറെന്ത് വേണം? കളക്ടര്‍ കൃഷ്ണതേജ പങ്കുവെച്ച ഫോട്ടോയ്ക്ക് കയ്യടിച്ച്‌ സോഷ്യല്‍ മീഡിയ !!

കുറച്ച്‌ ദിവസങ്ങള്‍ കൊണ്ട് ആലപ്പുഴയുടെ മാത്രമല്ല കേരളത്തിലെ മുഴുവനാളുകളുടെയും മനസ് കീഴടക്കിയ പ്രിയപ്പെട്ട കളക്ടര്‍ ആണ് വി ആര്‍ കൃഷ്ണ തേജ.മഴകെടുതി കാരണം എങ്ങും വെള്ളപൊക്കവും മറ്റ് നഷ്ടങ്ങളും വന്ന സമയത്ത് ആണ് ഇദ്ദേഹം ജനങ്ങളുടെ മനസില്‍ ഇടംപിടിച്ചത്.ജില്ലയിലെ കളക്ടര്‍ ആയി നിയമനത്തില്‍ വി ആര്‍ കൃഷ്ണ തേജ സ്ഥാനം ഏറ്റതിന് ശേഷമുള്ള ആദ്യ ഉത്തരവ് ആണ് ജനങ്ങള്‍ ഏറെ ഏറ്റെടുത്തത്.

കുട്ടികള്‍ക്ക് അവധി പ്രഖ്യാപിച്ച കളക്ടര്‍ മാമന്‍ ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ വൈറല്‍ ആകുന്നത് കളക്ടര്‍ പങ്കുവെച്ച ഫോട്ടോയാണ്.

കഴിഞ്ഞ ദിവസം അദ്ദേഹം ഒരു ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഓഫീസിലെത്തിയ ഒരു സ്ത്രീ അദ്ദേഹത്തെ അനുഗ്രഹിക്കുന്നതായി ഫോട്ടോയില്‍ കാണാം. കസേരയിലിരുന്ന്, തലയല്‍പം കുനിച്ച്‌ ചെറുചിരിയോടെ അവരുടെ ആശീര്‍വാദം ഏറ്റുവാങ്ങുകയാണ് കളക്ടര്‍. .

 

 

spot_img

Related Articles

Latest news