ശ്രീറാമും ഡോ. രേണു രാജും വിവാഹിതരാകുന്നു

തിരുവനന്തപുരം ∙ ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ കോർപറേഷൻ എം ഡി യുമായ ഡോ .ശ്രീറാം വെങ്കട്ടരാമനും വിവാഹിതരാകുന്നു. എം.ബി.ബി.എസ് പഠനത്തിന് ശേഷമാണ് ഇരുവരും സിവിൽ സർവീസിൽ എത്തുന്നത്.

2012 ൽ രണ്ടാം റാങ്കുകാരനായി വിജയിച്ച ഡോ .ശ്രീറാം, ദേവികുളം സബ് കളക്ടർ ആയി പ്രവർത്തിച്ചിരുന്നു. 2019 ൽ മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ മരിക്കാനിടയായ വാഹനാപകടത്തിൽ പ്രതിയായി സസ്‌പെൻഷനിൽ ആയിരുന്നു.കഴിഞ്ഞ വർഷമാണ് വീണ്ടും ആരോഗ്യ വകുപ്പിൽ നിയമിതനാകുന്നത്.

2014 ൽ രണ്ടാം റാങ്കോടെ സിവിൽ സർവീസ് പൂർത്തിയാക്കിയ രേണു രാജ് തൃശൂർ, ദേവികുളം സബ്‌കളക്ടർ ആയി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ആലപ്പുഴ ജില്ലാ കളക്ടർ ആണ്.

spot_img

Related Articles

Latest news