സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം: നാലു വയസുകാരൻ്റെ തലയോട്ടിയില്‍ ഉള്‍പ്പെടെ ശരീരത്തിൽ നാൽപ്പതിലധികം മുറിവുകൾ

 

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. മലപ്പുറത്ത് നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചൂകീറി.
റഷീദ് – റസീയ ദമ്പതികളുടെ മകന്‍ റിസ്‌വാനാണ് കടിയേറ്റത്. കുട്ടിയുടെ ശരീരത്തില്‍ നാല്‍പ്പതിലധികം മുറിവുകളുണ്ട്

താനാളൂരിലാണ് സംഭവം. വീടിന് പരിസരത്തുവച്ചാണ് കുട്ടിക്ക് കടിയേറ്റത്. കൂട്ടമായെത്തിയ ആറ് നായ്ക്കള്‍ റിസ്വാനെ കടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. തലയോട്ടിയില്‍ അടക്കം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

കുട്ടിയെ തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

spot_img

Related Articles

Latest news