തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ വാർഷിക ഫണ്ട് സമാഹരണം ഉൽഘാടനം ചെയ്തു

റിയാദ്: തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ എല്ലാ വർഷവും റമദാനിൽ നടത്താറുള്ള വാർഷിക ഫണ്ട് സമാഹരണ യോഗം വാഹിദ് അൽ റിയാദ് ഫാം ഹൗസിൽ ചേർന്നു.

തണൽ ചേമഞ്ചേരി ചെയർമാൻ അഹമദ് കോയ (സിറ്റിഫ്ലവർ) യോഗം ഉദ്ഘാടനം നിർവഹിച്ചു. ചാപ്റ്റർ പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി അധ്യക്ഷനായി.തണലിന്റെ പ്രവർത്തനങ്ങളും വർഷത്തിൽ ചാപ്റ്റർ നൽകുന്ന ഫണ്ട്‌ വർദ്ധിപ്പിക്കണ്ട ആവശ്യകതകളെ കുറിച്ച് നൗഫൽ കണ്ണൻകടവ് വിശദീകരിച്ചു, റഹീം വടകര, റാഫി കൊയിലാണ്ടി,ആശംസകൾ അറിച്ച് സംസാരിച്ചു.ഫണ്ട് സമാഹരണം റാഫി കൊയിലാണ്ടി ചാപ്റ്റർ രക്ഷാധികാരി സാദത്ത് കാപ്പാടിന് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി മുബാറക് അലി സ്വാഗതവും ട്രഷറർ ഷാഹിൻ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news