സൗജന്യ ഓൺലൈൻ മെഡിറ്റേഷൻ ക്ലാസുകളുമായി രണ്ട് വനിതാ സൈക്കോളജിസ്റ്റുകൾ, മാതൃകയായി റഹീന റഫീഖും, റിഷാന മൊയ്തീൻ കുട്ടിയും.

മലപ്പുറം: മാനസികാരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി സൗജന്യ ഓൺലൈൻ മെഡിറ്റേഷൻ ക്ലാസുകളുമായി മാതൃകയാവുകയാണ് മലപ്പുറം സ്വദേശികളായ രണ്ട് സൈക്കോളജിസ്റ്റുകൾ. റഹീന റഫീഖും റിഷാന മൊയ്തീൻകുട്ടിയുമാണ് തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനായി ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.

കഴിഞ്ഞ ഒരു മാസമായി തുടരുന്ന ഓൺലൈൻ മെഡിറ്റേഷൻ സെഷനുകൾ ദിവസവും രാവിലെ 6 മുതൽ 6.30 വരെയാണ് സംഘടിപ്പിക്കുന്നത്. ദൈനംദിന ജീവിതത്തിലെ ഉത്കണ്ഠ, ജോലിഭാരം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ലളിതമായ ധ്യാനരീതികളിലൂടെ മനഃശാന്തിയും ഉന്മേഷവും പകരുകയാണ് പരിപാടിയുടെ ലക്ഷ്യം.

പ്രായഭേദമന്യേ നിരവധി പേരാണ് ഇതിനകം സെഷനുകളിൽ പങ്കാളികളായിരിക്കുന്നത്. ശാസ്ത്രീയമായ മനഃശാസ്ത്ര തത്വങ്ങളും ധ്യാനരീതികളും സമന്വയിപ്പിച്ചാണ് ക്ലാസുകൾ നടത്തുന്നത്.

സാമ്പത്തിക പരിമിതികൾ മാനസികാരോഗ്യ സംരക്ഷണത്തിന് തടസ്സമാകരുതെന്നും എല്ലാവർക്കും മനഃശാസ്ത്ര പിന്തുണ ലഭ്യമാക്കുന്നതിനൊപ്പം സമൂഹത്തിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റഹീന റഫീഖും റിഷാന മൊയ്തീൻകുട്ടിയും പറഞ്ഞു.

വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് ഈ സൗജന്യ സേവനം വ്യാപിപ്പിക്കാനാണ് ഇരുവരുടെയും തീരുമാനം.

spot_img

Related Articles

Latest news