വട്ടപ്പാറയിൽ നിയന്ത്രണം വിട്ടു കാർ താഴ്ചയിലേക്ക് മറിഞ്ഞു

വളാഞ്ചേരി : വട്ടപ്പാറയിൽ നിയന്ത്രണം വിട്ടു കാർ താഴ്ചയിലേക്ക് മറിഞ്ഞു കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത് . വട്ടപ്പാറ മുകളിൽ പഴയ സർക്കിൾ ഓഫീസിന് സമീപത്താണ് അപകടം ഉണ്ടായത്. ഞായറാഴ്ച വൈകിട്ട് 5 30 യാണ് അപകടം നടന്നത്. കാർ യാത്രക്കാരായ മൂന്നുപേരെ നിസ്സാര പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമപുരം സ്വദേശികളായ പള്ളിയാലിൽ തൊടി ഹാഷിം ( 40 ) ലിയാന ( 18 ) ബാസിമ ( 35 ) എന്നിവരാണ് നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വളാഞ്ചേരി പോലീസും ഹൈവേ പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി

spot_img

Related Articles

Latest news