വയനാട്ടുകാരുടെ ദീർഘകാലമായുള്ള അഭിലാഷത്തിന് സാക്ഷാൽക്കാരമാകുന്നു.

മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയായി ഉയര്‍ത്താൻ തീരുമാനിച്ചിരിക്കുന്നു. അതിനാവശ്യമായ നടപടികൾ ദ്രുതഗതിയിൽ മുൻപോട്ട് പോകുന്നതായിരിക്കും.

 

വിദഗ്ധ ചികിത്സയ്ക്കായി മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് വയനാട് ജില്ലയിലെ ജനങ്ങൾ നേരിടുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. ഈ തീരുമാനത്തോടെ ആ പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരമാവുകയാണ്.

 

ജില്ലാ ആശുപത്രിക്ക് സമീപം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച മൂന്നുനില കെട്ടിടം അധ്യയനത്തിന് അനുയോജ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അത്യാവശ്യം വേണ്ട തസ്തികകള്‍ ഉടനടി സൃഷ്ടിക്കാനും തീരുമാനിച്ചു.

spot_img

Related Articles

Latest news