ഇന്ത്യയിലെ 238 നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചു; കണക്കുകള്‍ വിശദീകരിച്ച്‌ കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ദേവുസിന്‍ ചൗഹാന്‍

ന്യൂഡല്‍ഹി: 2023 ഫെബ്രുവരി അവസാനത്തോടെ 238 ഇന്ത്യന്‍ നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ലഭ്യമാകുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ദേവുസിന്‍ ചൗഹാന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ടെലികോം സേവന ദാതാക്കള്‍ രാജ്യത്ത് അതിവേഗ 5ജി സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങിയിരുന്നെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ ഒരു റോഡ് മാപ്പ് സ്ഥാപിച്ചിട്ടുണ്ട്. സ്പെക്‌ട്രം ലേലത്തിനും ലൈസന്‍സ് വ്യവസ്ഥകള്‍ക്കും വേണ്ടിയുള്ള 2022-ലെ അപേക്ഷ ക്ഷണിക്കുന്ന അറിയിപ്പ് പ്രകാരം സ്പെക്‌ട്രം അനുവദിച്ച തീയതി മുതല്‍ ഘട്ടം ഘട്ടമായി അഞ്ച് വര്‍ഷത്തിനുള്ളില്‍ റോള്‍ഔട്ട് ബാധ്യതകള്‍ നിറവേറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

2022 ഓഗസ്റ്റില്‍ ടെലികോം സേവനദാതാക്കള്‍ക്ക് സ്പെക്‌ട്രം അലോക്കേഷന്‍ കത്തുകള്‍ സര്‍ക്കാര്‍ നല്‍കി. 5ജി സ്‌പെക്‌ട്രം ലേലത്തില്‍ നിന്ന് 1.50 ലക്ഷം കോടി രൂപയുടെ ബിഡുകളാണ് ടെലികോം വകുപ്പിന് ലഭിച്ചത്.

spot_img

Related Articles

Latest news