കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗനൈസേഷൻ, സൗദി അറേബ്യ (KEOS) ന്റെ മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം വിതരണം ചെയ്തു. ഇന്ന് (ഏപ്രിൽ 2 വെള്ളിയാഴ്ച) വൈകുന്നേരം കണ്ണൂർ മാസ്ക്കറ്റ് ബീച്ച് റിസോർട്ട് ആഡിറ്റോറിയത്തിലായിരുന്നു ലളിതമായ ചടങ്ങ്.
മോഹനൻ (കൂത്തുപറമ്പ് ) സുനിൽ കുമാർ (കുറുവ), രാഗേഷ് (വാരം) എന്നീ മൂന്ന് കിയോസ് അംഗങ്ങളുടെ അവകാശികൾക്കാണ് ഓരോ ലക്ഷം രൂപയുടെ ചെക്കുകൾ കൈമാറിയത്. ആയിരത്തിലധികം അംഗങ്ങളുള്ള കിയോസിന്റെ ഇൻഷുറൻസ് സ്കീമിലെ അംഗങ്ങളുടെ അവകാശികൾക്കാണ് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്.
കിയോസ് ചെയർമാൻ എൻ കെ സൂരജ് (റിയാദ് വില്ലാസ്) ന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ അനിൽ ചിറക്കൽ, ജോയിന്റ് കൺവീനർമാരായ ഇസ്മായിൽ കണ്ണൂർ, രാഗേഷ് എൻ കെ, ട്രഷറർ ശാക്കിർ, വൈസ് ചെയർമാൻമാരായ ജയദേവൻ, പി വി അബ്ദുറഹ്മാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹർഷാദ്, ഹാഷിം പാപ്പിനിശ്ശേരി, വിപിൻ, രാഗേഷ് തുടങ്ങിയവരും മരണമടഞ്ഞ അംഗങ്ങളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കിയോസ് ഉപദേശക സമിതി അംഗം മണിയേട്ടൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.