റിയാദ് : ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റിയും അൽ അബീർ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഫെബ്രുവരി 5 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 വരെ ശുമൈസി അൽ അബീർ ക്ലിനിക്കിൽ ആണ് ക്യാമ്പ്. ബ്ലഡ് ഷുഗർ ചെക്കപ്പ്, ഫിസിക്കൽ എക്സാമിനേഷൻ, ജനറൽ പ്രാക്ടീഷനേഴ്സ് കൺസൽട്ടേഷൻ എന്നിവ ക്യാമ്പിൽ ലഭ്യമായിരിക്കും.
ലൈഫ് സ്റ്റൈൽ രോഗങ്ങൾ , കമ്മ്യൂണിക്കബിൾ ഡിസീസസ് കണ്ടുപിടിക്കുവാനും നിയന്ത്രിക്കാനും പ്രതിരോധിക്കുവാനും ഇത്തരം മെഡിക്കൽ ക്യാമ്പുകൾ പ്രവാസി സമൂഹം ഉപയോഗപ്പെടുത്തണമെന്ന് സംഘടനാ ഭാരവാഹികൾ അഭ്യർത്ഥിച്ചു. ക്യാമ്പ് രജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും സുരേഷ് ശങ്കർ 0559622706 നാസർ വലപ്പാട് 0530453498 രാജു തൃശൂർ 0502436831 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.