പൊതുമേഖയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ ഓഫീസറാവാന്‍ അവസരം. സ്‌കെയില്‍ വണ്‍ കേഡറിലുള്ള ഓഫീസര്‍ (ജനറലിസ്റ്റ്) തസ്തികയിലെ 300 ഒഴിവുകളിലേക്കാണ് നിയമനം. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. ഇന്ത്യയില്‍ എവിടേയും നിയമനം ലഭിക്കാം.
യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ബിരുദാന്തര ബിരുദം/ തത്തുല്ല്യമാണ് യോഗ്യത. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 55 ശതമാനവും മറ്റുള്ളവര്‍ക്ക് 60 ശതമാനവും മാര്‍ക്കുണ്ടാകണം. സെപ്റ്റംബര്‍ 30നകം യോഗ്യത നേടിയതാവണം. അവസാന വര്‍ഷ/ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാമെങ്കിലും സെപ്റ്റംബര്‍ 30ന് മുന്‍പ് യോഗ്യത നേടിയ രേഖ അഭിമുഖത്തിന് ഹാജരാക്കണം.
പ്രായം : 2021 ഏപ്രില്‍ ഒന്നിന് 21 – 30 വയസ്സ്. 1991 ഏപ്രില്‍ രണ്ടിനും 2000 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരാവണം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി (നോണ്‍ ക്രിമിലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷത്തെ ഇളവ് ലഭിക്കും. വിമുക്ത ഭടന്‍മാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ www.newindia.co.in വഴി അപേക്ഷിക്കാം