കണ്ണൂര്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നവംബര്‍ 27 ശനി രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. എച്ച് ആര്‍ മാനേജര്‍, അസിസ്റ്റന്റ് എച്ച് ആര്‍ മാനേജര്‍, എച്ച് ആര്‍ എക്‌സിക്യൂട്ടീവ് അക്കൗണ്ടന്റ്, ഇലക്ട്രീഷ്യന്‍, ഗ്രാഫിക് ഡിസൈനര്‍, ഐടി സപ്പോര്‍ട്ട്, വിഷ്വല്‍ മെര്‍ക്കൈന്‍ഡൈസര്‍, ഫാഷന്‍ ഡിസൈനര്‍, സെക്യൂരിറ്റി സൂപ്പര്‍ വൈസര്‍, ഹൗസ് കീപ്പിങ് സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, കുക്ക്(ഷെഫ്), അക്കൗണ്ടിങ് ഫാക്കല്‍റ്റി, മള്‍ട്ടിമീഡിയ ഫാക്കല്‍റ്റി, സ്‌പോക്കണ്‍ ഇംഗ്ലീഷ് ഫാക്കല്‍റ്റി, ഓഫീസ് അഡ്മിന്‍, ഓവര്‍സീസ് എജുക്കേഷന്‍ കൗണ്‍സിലര്‍ എന്നീ വിഭാഗങ്ങളിലാണ് അഭിമുഖം.
യോഗ്യത: ബിരുദം, എംബിഎ എച്ച് ആര്‍, ബി കോം/എംകോം, എംസിഎ/ബിസിഎ/ബി ടെക്/എംടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഡിപ്ലോമ/ബിടെക് ഇലക്ട്രിക്കല്‍, ഗ്രാഫിക് ഡിസൈനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടാലി പീച്ച് ട്രീ, ക്യൂബി സാപ്. ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
Mediawings: