കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചിരുന്നു. ഇന്ത്യയുടെ വാക്സിൻ ലഭ്യതയെ കുറിച്ച് അന്വേഷിക്കാനായിരുന്നു എന്നാണ് സമൂഹ മാധ്യമങ്ങളിൽ ബി ജെ പി അനുകൂല പോസ്റ്റുകൾ മുഴുവൻ.
നിജസ്ഥിതി അറിഞ്ഞപ്പോൾ എങ്ങിനെ തിരുത്തും എന്ന ആശങ്കയിലാണ് പ്രവർത്തകർ. കർഷക സമരവുമായി ബന്ധപ്പെട്ടു ജനാധിപത്യ സംവിധാനങ്ങളിൽ ഉണ്ടാകുന്ന വീഴ്ച ആയിരുന്നു മുഖ്യവിഷയം. ഫോൺ വിവരത്തെ കുറിച്ച് ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന വന്നതോടെയാണ് ഈ പരിഭ്രാന്തി.