ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

പത്ത് കോടി എണ്‍പത്തിയേഴ് ലക്ഷം പിന്നിട്ടു, എട്ട് കോടി രോഗമുക്തര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്ത് കോടി എണ്‍പത്തിയേഴ് ലക്ഷം പിന്നിട്ടു. 23.92 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി പിന്നിട്ടു.

ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 1,08,92,550 ആയി ഉയര്‍ന്നു. 12,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 1.33 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.55 ലക്ഷമായി. 1,05,98,709 പേര്‍ രോഗമുക്തി നേടി.

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രണ്ട് കോടി എണ്‍പത് ലക്ഷം പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. 90,000ത്തില്‍ കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4.92 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി എണ്‍പത് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.37 ലക്ഷം പേര്‍ മരിച്ചു. എണ്‍പത്തിയാറ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടനും, റഷ്യയുമാണ് തൊട്ടുപിന്നിലുള്ളത്. ഇരു രാജ്യങ്ങളിലും നാല്‍പത് ലക്ഷം വീതം കൊവിഡ് ബാധിതരാണ് ഉള്ളത്.

spot_img

Related Articles

Latest news