ന്യൂഡൽഹി : ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി സമയമാകുമ്പോൾ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇപ്പോൾ അതിനു സമയമായിട്ടില്ലെന്നും പാർലിമെന്റിൽ അദ്ദേഹം അറിയിച്ചു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന് മുൻ രാജ്യസഭാ എം പി വ്യക്തമാക്കിയിരുന്നു. ലോക് സഭയിൽ ചില എം പി മാരുടെ ആശങ്കകൾക്കു മറുപടി എന്നോണമാണ് അമിത് ഷാ ഈ കാര്യം അറിയിച്ചത്.