ബുറൈദ: നാട്ടിലേക്ക് പോകുന്ന ഉനൈസ ഇന്റർനാഷണൽ സ്കൂൾ ഇംഗ്ലീഷ് ഫാക്കൽറ്റിയും അൽ ഖസീം സെൻട്രൽ ഐ.സി.എഫ് വിദ്യാഭ്യാസ സമിതി സെക്രട്ടറിയുമായ അഹ്മദുൽ കബീർ ജമലുല്ലൈലി തങ്ങൾക്കു ഇന്ത്യൻ കൾച്ചറൽ ഫൗണ്ടഷൻ
അൽ ഖസീം സെൻട്രൽ കമ്മിറ്റി യാത്രയപ്പും ഉപഹാരവും നൽകി ആദരിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം കൊമ്പം മുഹമ്മദ് മുസ്ലിയാർ മുഖ്യാതിഥിയായിരുന്നു.
തങ്ങൾക്കുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു.
സംഗമത്തിൽ
പ്രൊവിൻസ് വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് അബ്ദുൽ ഖാദർ ബാഖവി,അഡ്മിൻ സെക്രട്ടറി ശിഹാബ് സവാമ, സെൻട്രൽ പ്രസിഡണ്ട് അബൂനാവാസ് ഉസ്താദ്,മഹ്മൂദ് കോപ്പ തുടങ്ങിയവർ സംബന്ധിച്ചു.
ശറഫുദ്ധീൻ വാണിയമ്പലം സ്വാഗതവും അബ്ദുള്ള സകാക്കിർ നന്ദിയും പറഞ്ഞു.