പുതുശേരി:സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങൾക്കിടെ 14ന് രാത്രി ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയ മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗം ഷാജഹാന്റെ കുടുംബത്തെ സഹായിക്കാൻ സിപിഐ എം ഫണ്ട് ശേഖരിക്കും. കോൺഗ്രസുകാർ കൊലപ്പെടുത്തിയ പെരുവെമ്പ് ചോറക്കോട് രക്തസാക്ഷി ജയകൃഷ്ണന്റെ വീട്ടിൽനിന്ന് വ്യാഴം രാവിലെ ഒമ്പതിന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ആദ്യ ഫണ്ട് ഏറ്റുവാങ്ങും.
26,27,28 തീയതികളിലാണ് ഫണ്ട് ശേഖരണം. പുതുശേരി ഏരിയയിലെ പാർടി അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമാണ് ഫണ്ട് ശേഖരിക്കുന്നത്. ഓൺലൈനായും ഗൂഗിൾ പേ വഴിയും ഫണ്ട് സ്വീകരിക്കും. സിപിഐ എം പുതുശേരി ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസിന്റെയും മരുതറോഡ് ലോക്കൽ സെക്രട്ടറി കെ ബി മുരളീധരന്റെയും പേരിൽ ചന്ദ്രനഗർ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് നേരിട്ടും പണം അയക്കാം. അക്കൗണ്ട് നമ്പർ: 339602010103546, IFSC കോഡ്: UBIN0533963. ഗൂഗിൾപേ നമ്പർ: 9745189344 (കെ ബി മുരളീധരൻ).