ഇന്ന് നബിദിനം: ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി.

 

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് ഇസ്ലാമത വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നു. മഹല്ല് കമ്മറ്റിക്ക് കീഴിൽ മൗലീദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും ഇന്ന് അരങ്ങേറും. ആഘോഷത്തിന്റെ ഭാഗമായി മസ്ജിദുകളിൾ വിശ്വാസികൾ മൗലീദ് പരായണം നടത്തും.

നബിദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മഹത്വമുൾക്കൊള്ളുന്ന സന്ദേശങ്ങളാണ് മുഹമ്മദ് നബി പങ്കു വച്ചത്. പരസ്പരസ്നേഹത്തിലധിഷ്ഠിതമായ മാനവികത ഉയർത്തിപ്പിടിക്കുന്നതാണ് നബി സ്മരണയുണർത്തുന്ന നബിദിനം. ഏവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷം നബിദിനം വിപുലമായി ആഘോഷിച്ചിരുന്നില്ല. കൊവിഡ് ഭീതി അകന്നതോടെ ഇത്തവണ മഹല്ലുകൾ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

spot_img

Related Articles

Latest news