2019 -20 വർഷത്തെ കേരളത്തിലെ മികച്ച പഞ്ചായത്ത് ആയി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിനേഴി (പാലക്കാട്), ചേമഞ്ചേരി (കോഴിക്കോട്) ഗ്രാമപ്പഞ്ചായത്തുകൾക്കാണു രണ്ടും മൂന്നും സ്ഥാനങ്ങൾ.
മികച്ച ബ്ലോക്ക് പഞ്ചായത്തായി കൊല്ലം ജില്ലയിലെ മുഖത്തല ഒന്നാം സ്ഥാനത്തും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് രണ്ടും മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ജില്ലാ പഞ്ചായത്തുകൾ യഥാക്രമം തിരുവനന്തപുരം, കൊല്ലം, കണ്ണൂർ എന്നിങ്ങനെ സ്ഥാനങ്ങൾ കരസ്ഥമാക്കി. സമ്മാനാർഹമായ പഞ്ചായത്തുകൾക്ക് 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം വീതം ഒന്നും രണ്ടും മൂന്ന് വിഭാഗങ്ങളിലും ലഭിക്കും .