പരിക്കേറ്റ മൂങ്ങയെ ദമ്പതികൾ രക്ഷിച്ചു

പ​ന്തീ​രാ​ങ്കാ​വ്: വ​ഴി​യ​രി​കി​ല്‍ പ​രി​ക്കേ​റ്റു​കി​ട​ന്ന മൂ​ങ്ങ​ക്ക് ദ​മ്പതി​ക​ള്‍ ര​ക്ഷ​ക​രാ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി 8.30ഓ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പെ​യി​ന്‍ ആ​ന്‍​ഡ്​ പാ​ലി​യേ​റ്റി​വ് ഐ.​പി റോ​ഡി​ല്‍​നി​ന്നാ​ണ് പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി ടി.​എം. അ​നൂ​പും ഭാ​ര്യ ര​വി​ത​യും പ​രി​ക്കേ​റ്റു​കി​ട​ന്ന മൂ​ങ്ങ​യെ ക​ണ്ടെ​ടു​ത്ത​ത്.

പാ​ലി​യേ​റ്റി​വ് ക്ലി​നി​ക്കി​ല്‍ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ക​രാ​റെ​ടു​ത്ത അ​നൂ​പ് രാ​ത്രി ഭാ​ര്യ​ക്കൊ​പ്പം കാ​റി​ല്‍ പോ​വു​മ്പോഴാ​ണ് വ​ഴി​യ​രി​കി​ല്‍ മൂ​ങ്ങ​യെ ക​ണ്ട​ത്. ചി​റ​കി​ന് പ​രി​ക്കേ​റ്റ മൂ​ങ്ങ​യെ രാ​ത്രി വീ​ട്ടി​ലെ​ത്തി​ച്ച്‌ ത​ത്ത​യു​ടെ കൂ​ട്ടി​ലി​ട്ട് ഭ​ക്ഷ​ണം ന​ല്‍​കി.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​നാ​യ മ​ഠ​ത്തി​ല്‍ അ​ബ്​​ദു​ല്‍ അ​സീ​സ്​ മൂ​ങ്ങ​യെ മാ​ത്തോ​ട്ടം വ​ന​ശ്രീ​യി​ലെ​ത്തി​ച്ചു. അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന മൂ​ങ്ങ ഭ​ക്ഷ​ണം ല​ഭി​ച്ച​തോ​ടെ സു​ഖം​പ്രാ​പി​ച്ചു​വ​രു​ന്നു​ണ്ട്.

മീഡിയ വിങ്സ്

spot_img

Related Articles

Latest news