ജമാഅത്തെ ഇസ്‌ലാമി മുക്കത്ത് സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു.

മുക്കം: ജമാഅത്തെ ഇസ്‌ലാമി മുക്കംഏരിയ കമ്മറ്റി മുക്കം മാളിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. മത-സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ല പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി റമദാൻ സന്ദേശം നൽകി.ഏരിയാ പ്രസിഡൻ്റ് എ.പി നസീം അധ്യക്ഷത വഹിച്ചു.മുക്കം മുൻസിപ്പാലിറ്റി കൗൺസിലർമാരായ സാറ കൂടാരം,ഗഫൂർ മാസ്റ്റർ ,കേരള അഗ്രോ – ഇൻഡസ്ട്രീസ് ചെയർമാൻ വി.കുഞ്ഞാലി,എൽ. ഡി.എഫ് കൺവീനർ മുക്കം മുഹമ്മദ്,പത്ര പ്രവർത്തകനും വാഗ്മിയുമായ എ.പി.മുരളീധരൻ , എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോസ് മുണ്ടത്താനം , തൃക്കടമണ്ണ ശിവക്ഷേത്രം കമ്മറ്റി പ്രസിഡൻഡ് രാജേഷ് തൊണ്ടിമ്മൽ,മുക്കം സലഫി മസ്ജിദ് ഖത്തീബ്റഷീദ് ഖാസിമി, യുവ സിനിമാ സംവിധായകനും അവതാരകനുമായ ബന്ന ചേന്ദമംഗല്ലൂർ , മുഹമ്മദ് കുറ്റിപ്പാല തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ഇ.ബഷീർ സ്വാഗതവും ബഷീർ പാലത്ത് നന്ദിയും പറഞ്ഞു.

മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു, ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി വിനോദ്, കൗൺിലർമാരായ പ്രജിത പ്രദീപ്,ജോഷില, അശ്വതി സനൂപ്,കാരശ്ശേരി കോ-ഓപറേറ്റീവ് ബാങ്ക് ചെയമാൻ എൻ.കെ.അബ്ദുറഹ്മാൻ, കോൺഗ്രസ് നേതാവ് കൊറ്റങ്ങൽ സുരേഷ് ബാബു, തനിമ പ്രസിഡൻ്റ് ദാമോദരൻ കോഴഞ്ചേരി, പ്രഭാകരൻ മുക്കം, ലയനം സലീം, പത്ര പ്രവർത്തകരായ ചന്ദ്രബാബു,ഫസൽ ബാബു, ആസാദ്, രാജേഷ് കാരമൂല തുടങ്ങിയവർ സംബന്ധിച്ചു.

ഇ കെ അൻവർ, എസ് കമറുദ്ദീൻ, നൗഷാദലവി പൂളപ്പൊയിൽ, സി ഇസ്ഹാഖ്, ഡോക്ടർ അബൂബക്കർ ,അസീസ് തോട്ടത്തിൽ,സലീം തടപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news